ഓരാടംപാലം- വൈലോങ്ങര ബൈപാസ്; ഭൂമി ഏറ്റെടുക്കുന്നതിനുള്ള റിപ്പോർട്ടിന് അംഗീകാരം

Share to


Perinthalmanna Radio
Date: 06-07-2025

അങ്ങാടിപ്പുറം:  അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുമെന്ന് കരുതുന്ന ഓരാടംപാലം- വൈലോങ്ങര ബൈപാസിന്റെ നിർമാണത്തോട് അനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഡീറ്റൈൽഡ് വാല്യുഷേൻ റിപ്പോർട്ടിന് കലക്‌ടർ അംഗീകാരം നൽകിയതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആർബിഡിസികെക്ക് ഫണ്ട് അനുവദിക്കുന്നതിന് കത്തു നൽകുമെന്നും സ്ഥലമുടമകൾക്ക് നോട്ടിസ് നൽകി നടപടി വേഗത്തിലാക്കുമെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു. നേരത്തെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടു നൽകുന്നവരുടെ വിവര ശേഖരണം നടത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവര ശേഖരണവും മറ്റു സർവേ നടപടികളും ആരംഭിച്ചിരുന്നു.

കിഫ്ബി സ്തലമേറ്റെടുപ്പു വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടപടികൾ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ കലക്ടർ വി.ആർ.വിനോദുമായി കൂടിക്കാഴ്ച നടത്തിയിരുന്നൂ. സാമൂഹികാഘാത പഠനവും വിദഗ്ധ സമിതി റിപ്പോർട്ടും കലക്‌ടർക്ക് സമർപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും ഭൂവുടമകൾക്ക് പരമാവധി നഷ്ട പരിഹാരം ഉറപ്പു വരുത്തുമെന്നും എംഎൽഎ പറഞ്ഞു. ബൈപാസ് നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *