
Perinthalmanna Radio
Date: 06-08-2024
പട്ടാമ്പി : പട്ടാമ്പി പാലത്തിൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ ഉത്തരവ്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിബന്ധനകൾക്ക് വിധേയമായി പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ചൊവ്വാഴ്ച രാവിലെ 10 മുതൽ വാഹനങ്ങൾ കടത്തിവിടും. ഒരുസമയം ഒരുഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമേ പാലത്തിലൂടെ പ്രവേശിക്കുന്നുള്ളൂ എന്ന കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്താൻ നിർദേശമുണ്ട്. പാലത്തിലൂടെ ഗതാഗതം സുരക്ഷിതമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം തദ്ദേശസ്ഥാപന സെക്രട്ടറിമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ സംവിധാനമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
