
Perinthalmanna Radio
Date: 06-08-2024
പട്ടാമ്പി: ശക്തമായ മഴയിൽ പുഴ നിറഞ്ഞൊഴുകി കൈവരികളും മറ്റും തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച പട്ടാമ്പി പാലത്തിലൂടെ വാഹന ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ രാവിലെ പാലക്കാട് കലക്ടറേറ്റിൽ നടന്ന മീറ്റിങ്ങിന്റെ തീരുമാന പ്രകാരമാണ് ഇന്ന് രാവിലെ വാഹനങ്ങൾക്ക് പാലം തുറന്നു കൊടുത്തത്. ഭാരവാഹനങ്ങൾ അല്ലാത്തവക്ക് വൺവേ ആയാണ് പാലം തുറന്നത്. ട്രാഫിക് നടപടികൾ പരിശോധിച്ചു തുടർ കാര്യങ്ങൾ സമയോചിതം ഉണ്ടാകുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
