സന്നദ്ധ സേവനങ്ങളിലെ പങ്കാളിക്ക് ട്രോമാകെയർ യാത്രയയപ്പ് നൽകി

Share to

Perinthalmanna Radio
Date: 06-08-2024

പെരിന്തൽമണ്ണ : കോവിഡ്, നിപ, അപകടങ്ങൾ തുടങ്ങി 538-ഓളം സന്നദ്ധസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ ഷുഹൈബ് മാട്ടായയ്ക്ക് ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 2022-ൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി തുടങ്ങിയ ഷുഹൈബ് നിലവിൽ മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡറാണ്. ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഷുഹൈബിന് സ്റ്റേഷൻ യൂണിറ്റ് ഓഫീസിൽ നൽകിയ യാത്രയയപ്പിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ചടങ്ങ് പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ഷിജോ സി. തങ്കച്ചൻ ഉദ്ഘാടനംചെയ്തു. ജില്ലാ സ്പെഷ്യൽ ഇൻവൈറ്റീവ് അംഗം ജബ്ബാർ ജൂബിലി അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീൻസിറ്റി മാനേജർ സി.കെ. വത്സൻ, അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി. ബീറ്റ് ഓഫീസർ ധന്യരാജ്, ജില്ലാ ആശുപത്രി ജെ.എച്ച്.ഐ. സെന്തിൽകുമാർ, ഇ.എം.എസ്. ആശുപത്രി എമർജൻസി വിഭാഗം മേധാവി ഡോ. ഹാഷിം, പെരിന്തൽമണ്ണ പ്രസ് ഫോറം സെക്രട്ടറി അനൂപ് പദ്മനാഭൻ, ഫോട്ടോഗ്രാഫർ ബാബു പുലാക്കിൽ, ഷമീർ പട്ടാമ്പി, മണി കരിമ്പുഴ, റിയാസ് അലനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായ്‌ക്കര, സെക്രട്ടറി ഫവാസ് മങ്കട, വുമൺസ് ജില്ലാ കോഡിനേറ്റർ വാഹിദ അബു, ട്രെയിനർ മൻസൂർ പട്ടിക്കാട്, യാസർ എരവിമംഗലം തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളുടെ ഉപഹാരങ്ങളും കൈമാറി. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *