കൊടികുത്തിമല റോഡില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Share to


Perinthalmanna Radio
Date: 06-08-2025

പെരിന്തൽമണ്ണ : സഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തത് കൊടികുത്തിമലയെ ശ്വാസം മുട്ടിക്കുന്നു. ശനി, ഞായർ ഉൾപ്പെടെ സഞ്ചാരികൾ കൂടുതലെത്തുന്ന ദിവസങ്ങളിൽ അക്ഷരാർത്ഥത്തിൽ കൊടികുത്തിമല റോഡിൽ ഗതാഗതം സ്‌തംഭിക്കുന്നത് പതിവാണിപ്പോൾ.

പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ കൊടികുത്തിമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തിന് റോഡിന് ഇരുവശവുമാണ് കാറും ബൈക്കും ഉൾപ്പെടെ നിർത്തിയിടുന്നത്. ഇത് ഗതാഗതം സ്തംഭിക്കാനിടയാക്കുന്നു.

കവാടത്തിന് പുറത്ത് വനംവകുപ്പിന് സ്ഥലമില്ലാത്തതിനാൽ വനംവകുപ്പിനും പഞ്ചായത്തിന് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പഞ്ചായത്തിനും പാർക്കിങ് സൗകര്യമൊരുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സ്വകാര്യ വ്യക്തികളുടെ സ്ഥലം പാർക്കിങ്ങിന് ഉപയോഗിക്കാൻ കഴിയുന്നരീതിയിൽ മാറ്റി പ്രശ്നത്തിന് പരിഹാരംകാണാനുള്ള ശ്രമം വനസംരക്ഷണ സമിതി നടത്തുന്നുണ്ട്. പേ ആൻഡ് പാർക്ക് എന്ന രീതിയിലെങ്കിലും സ്വകാര്യവ്യക്തികളുടെ സ്ഥലം ലഭ്യമാക്കിയാലേ കൊടികുത്തിമലയിലെ ഗതാഗതപ്രശ്ന‌ം പരിഹരിക്കാനാവൂ. കൊടികുത്തി മലയിലേക്കുള്ള റോഡ് തകർന്നുകിടക്കുന്നതും പ്രശ്ന‌ം രൂക്ഷമാക്കുന്നുണ്ട്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *