അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ സമരത്തിലേക്ക്

Share to


Perinthalmanna Radio
Date: 06-08-2025

പെരിന്തൽമണ്ണ ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്. 13 ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം ജംക്‌ഷനിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും.

ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് അനുവദിക്കുക, വൈലോങ്ങര–ഓരാടംപാലം ബൈപാസ് യാഥാർഥ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസി‍ഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *