ദേശീയ അധ്യാപക ദിനത്തിൽ ഗുരു വന്ദനം നടത്തി

Share to

Perinthalmanna Radio
Date: 06-09-2024

താഴെക്കോട്: താഴെക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനത്തിൽ ഗുരു വന്ദനം നടത്തി .
പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി പി അൻവർ അധ്യക്ഷത വഹിച്ചു.
എൻ എസ് എസ് വളന്റിയേഴ്‌സ് അധ്യാപകർക്ക് മോമെന്റൊസ് വിതരണം ചെയ്തു. ആധുനിക കാലഘട്ടത്തിൽ അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഗുരു വന്ദനത്തിൽ പങ്കെടുത്ത അധ്യാപകരും വിദ്യാർഥികളും പറഞ്ഞു. അധ്യാപകരായ പി.അനസ് ബാബു, സി ഷക്കീല, പി.സുബൈർ, അബ്ദുൽ ലത്തീഫ്, കെ ഷമീറ, കെ സീമ, പി ഷാജിറ, എ കെ റബീഹത്, സി എച്ച് നിത എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ് ലീഡർമാരായ മുഹമ്മദ്‌ സാലിം സ്വാഗതവും ആയിഷ ഹമീദ് നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *