
Perinthalmanna Radio
Date: 06-09-2024
പട്ടാമ്പി : പട്ടാമ്പി പാലത്തിൽ കൈവരികൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. വ്യാഴാഴ്ച രാവിലെമുതൽ പാലത്തിന് മുകളിലൂടെയുള്ള ഗതാഗതം പൂർണ രീതിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിമുതലാണ് കൈവരികൾ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചത്. രണ്ടു ദിവസം രാത്രി ഗതാഗതം പൂർണമായി നിരോധിച്ചാണ് പണികൾ ചെയ്തത്. ഇനി കോൺക്രീറ്റിങ്, ടാറിങ് തുടങ്ങിയവയും നടത്താനുണ്ട്. കൈവരികളുടെ നിർമാണം വർക്ഷോപ്പിലാണ് പൂർത്തിയാക്കിയത്. ഇവ കൊണ്ടുവന്ന് പാലത്തിൽ ഉറപ്പിക്കുകയാണ് ചെയ്തത്. 18 ലക്ഷം രൂപയുടെ കരാറാണ് പുതിയ കൈവരികൾ സ്ഥാപിക്കുന്നതിനായി നൽകിയത്. പാലം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് പാലത്തിനുമുകളിലെ കൈവരികൾ ചെറിയൊരു ഭാഗമൊഴിച്ച് ബാക്കിയെല്ലാം തകർന്നിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
