പ്രവാചക സ്മരണയിൽ നബി ദിനം വിപുലമായി ആഘോഷിച്ചു

Share to


Perinthalmanna Radio
Date: 06-09-2025

പെരിന്തൽമണ്ണ: പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ആഘോഷിച്ച്‌ നാടും നഗരവും. നബിദിനത്തോട് അനുബന്ധിച്ച്‌ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വർണാഭമായ നബിദിന റാലികള്‍ നടന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് വിശ്വാസികള്‍ റാലികളില്‍ അണി നിരന്നത്.

പോലീസ് അധികാരികളുടെ നിർദേശങ്ങള്‍ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് റാലികള്‍ സംഘടിപ്പിച്ചത്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു എല്ലായിടത്തും ഘോഷ യാത്രകള്‍ കടന്നു പോയത്. മദ്ഹ് ഗീതങ്ങള്‍ പാടിയും പ്രവാചകന്റെ ജീവിത ചരിത്രം അയവിറക്കിയും മദ്രസ വിദ്യാർത്ഥികളും മുതിർന്നവരും അടങ്ങുന്ന വിശ്വാസ സമൂഹം റാലികളെ ധന്യമാക്കി.

പെരിന്തൽമണ്ണ തേക്കിൻകോട് നജ്മുൽ ഹുദാ മദ്രസയുടെ നബിദിന റാലി ജന ശ്രദ്ധയാകർഷിച്ചു. തേക്കിൻകോട്, ജൂബിലി റോഡ് ഭാഗങ്ങളിലെല്ലാം മദ്രസ വിദ്യാർഥികളുടെ വർണാഭമായ റാലികള്‍ നടന്നു. നൂറുകണക്കിന് ആളുകളാണ് ഈ റാലികള്‍ കാണുന്നതിനായി റോഡിന് ഇരുവശവും തടിച്ചു കൂടിയത്. മീലാദ് റാലി, മൗലീദ് പാരായണം, അന്നദാനം തുടങ്ങിയവയും ഇന്ന് നടന്നു. നബിദിന റാലിക്കും മൗലീദ് പാരായാണനത്തിനും തേക്കിൻകോട് കൂമ്പൻകല്ല് മഹല്ല് പ്രസിഡന്റ് ഫസൽ റഹ്മാൻ തങ്ങൾ, സെക്രട്ടറി യൂസുഫ് പത്തത്ത്, മഹല്ല് ഖത്തീബ് മൊയ്തീൻ കുട്ടി ദാരിമി, ഷിഹാബുദ്ദീൻ തങ്ങൾ, നജ്മുൽ ഹുദാ മദ്രസ സ്വദർ മുഅല്ലിം റഷീദ് ഉസ്താദ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ കലാ പരിപാടികൾ നാളെ വൈകുന്നേരം മുതൽ തേക്കിൻകോട് പ്രത്യേകം തയ്യാറാക്കിയ മൈതാനിയിൽ വെച്ച് നടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *