
Perinthalmanna Radio
Date: 06-10-2025
മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. എഴുപത് ശതമാനത്തോളം പണി പൂർത്തിയായി.
ഡിസംബർ അവസാനത്തോടെ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയാകും. സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്താണ് ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണിത്.
റെയിൽവേ ഗേറ്റിൽ നിന്ന് അൽപ്പം മുന്നോട്ടു നീങ്ങി നിലവിലെ പാളത്തിന് സമാന്തരമായി വടക്കു ഭാഗത്തേക്ക് 540-ഓളം മീറ്റർ നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളവും പ്ലാറ്റ്ഫോമും നിർമിക്കുന്നത്. ഇതോടൊപ്പം സിഗ്നൽ സംവിധാനത്തിനും മറ്റുമായി പുതിയ കെട്ടിടവും ഒരുക്കുന്നുണ്ട്.
സ്റ്റേഷനിലേക്കുള്ള കോൺക്രീറ്റ് റോഡിന് സമീപത്തായുള്ള ചതുപ്പിടം മണ്ണിട്ട് ഉയർത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അതിൻ്റെ പ്രാഥമിക പണി തുടങ്ങി.
ജനുവരിയോടെ എല്ലാ പണികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പണി പൂർത്തി ആകുന്നതോടെ ഷൊർണൂർ- നിലമ്പൂർ പാതയിൽ കൂടുതൽ തീവണ്ടി സർവീസുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
