
Perinthalmanna Radio
Date: 06-11-2024
പെരിന്തൽമണ്ണ: ഇതര സംസ്ഥാന തൊഴിലാളികളുടെ തിങ്ങിപ്പാർക്കലും മാലിന്യ കൂമ്പാരങ്ങൾ കൊണ്ടും പൊറുതിമുട്ടി വലിയങ്ങാടി നിവാസികൾ. മഴക്കാലം ആയാലും അല്ലാതെയും ജലജന്യ രോഗങ്ങളും ഭയത്താൽ ജീവിക്കുകയാണ് ഇവിടെയുള്ളവർ. അടിസ്ഥാന സൗകര്യങ്ങളോ അപകട സാധ്യതകളോ കണക്കിലെടുക്കാതെ കോട്ടേഴ്സുകളും ബിൽഡിങ്ങുകളും പത്തും അമ്പതും നൂറും ആളുകളെ താമസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കോട്ടേഴ്സ് ഉടമകൾ വൃത്തി ഹീനമായ സാഹചര്യം നോക്കാതെ മാസം വാടക കൈപ്പറ്റുകയല്ലാതെ തിരിഞ്ഞു നോക്കാറില്ല. പരിസര പ്രദേശത്ത് മാലിന്യവും ഇ വേസ്റ്റും പൊതു വഴിയിൽ വലിച്ചെറിയലും തുടരുകയാണ്. വേസ്റ്റ് പൊതുവഴിയിൽ വലിച്ചെറിയുന്ന കാരണത്താൽ നായകളുടെ ആഫ്രിക്കൻ ഒച്ചിന്റെയും ശല്യവും ഒട്ടും കുറവില്ല. അനാശാസ്യ പ്രവർത്തനങ്ങൾ വരെ നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശം കൂടിയാണ് കുറ്റ കൃത്യങ്ങളോ മറ്റെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താൽ കുട്ടികളെ സ്ഥാപനങ്ങളിലേക്ക് അയക്കുവാൻ രക്ഷിതാക്കൾ കൂടെ പോകേണ്ട സാഹചര്യമാണ് ഉള്ളത്. പെരിന്തൽമണ്ണയിലെ മാലിന്യ മുക്തമാവാത്ത ഏക വാർഡ് കൂടിയാണ് ഈ പ്രദേശം. സിസിടിവി സ്ഥാപിക്കലോ ആരോഗ്യ വകുപ്പ് മറ്റു നടപടികളോ അധികാരികളിൽ നിന്ന് ഉണ്ടാകണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
