ഷൊർണൂർ- നിലമ്പൂർ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത വരുന്നു

Share to


Perinthalmanna Radio
Date: 06-11-2025

മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിനുള്ള കോൺക്രീറ്റ് ബ്ലോക്ക് സജ്ജമായി. അടിപ്പാതക്കായി നിർമിച്ച കോൺക്രീറ്റ് ബ്ലോക്ക് പാളത്തിനടിവശം തുരന്ന് അവിടേക്ക് നീക്കി വെക്കുകായിണിനി ചെയ്യുക. നവംബർ അവസാനത്തോടെ അതും പൂർത്തിയാകും.

മേലാറ്റൂർ-കീഴാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിധത്തിൽ അഞ്ച്‌ കോടി രൂപ ചെലവിലാണ് അടിപ്പാത നിർമിക്കുന്നത്. ഇവിടെ റെയിൽപാളത്തിനു കുറുകേ യാതൊരു ഗതാഗതമാർഗവും ഇല്ലാത്തതിനാൽ പാളത്തിനിരുവശത്തും താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്.

മദ്രസ, സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. അപകടകരമാം വിധത്തിൽ റെയിൽപാളം മുറിച്ചുകടന്നാണിവർ യാത്ര ചെയ്തിരുന്നത്. ഇപ്പോൾ റെയിൽപാതയുടെ വൈദ്യുതീകരണം പൂർത്തിയായതോടെ ആ യാത്രയും അസാധ്യമായി. അതു കൊണ്ടുതന്നെ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് വിദ്യാർഥികളടക്കമുള്ളവർ ഇപ്പോൾ പാളത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത്.

നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴാറ്റൂർ പഞ്ചായത്തിലെ നെൻമിനി, ഒറവംപുറം, അരിക്കണ്ടംപാക്ക്, പൂന്താനം, പറമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാത കടന്നുപോകുന്ന മേലാറ്റൂർ പഞ്ചായത്തിലെ വേങ്ങൂർ, ചെമ്മാണിയോട്, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് അടിപ്പാത നിർമിക്കുന്നത്. കാലങ്ങളായി തങ്ങളനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിയേകാൻ വളയപ്പുറത്ത് അടിപ്പാതയോ ചെമ്മാണിയോട് പാമ്പാളൻകട്ടിങ്ങിൽ മേൽപ്പാലമോ നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരുന്നു. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ അതിലെന്നാണിപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *