2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു

Share to


Perinthalmanna Radio
Date: 06-12-2025

കായികപ്രേമികള്‍ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു.  അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍.

ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാരും മൂന്നാംസ്ഥാനത്തെത്തുന്ന മികച്ച 8 ടീമുകളും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. ഇതിനകം 42 ടീമുകള്‍ ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി പ്ലേഓഫ് ജയിച്ച് 6 ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ അന്തിമ ചിത്രം വ്യക്തമാകൂ. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

*2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പുകൾ ഇങ്ങനെ*

*▪️ഗ്രൂപ്പ് A*

മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
യൂറോപ്യൻ പ്ലേ ഓഫ്– ഡി ജേതാവ്

*▪️ഗ്രൂപ്പ് B*

കാനഡ‌
യൂറോപ്യൻ പ്ലേ ഓഫ് എ– ജേതാവ്
ഖത്തർ
സ്വിറ്റ്സർലൻഡ്

*▪️ഗ്രൂപ്പ് C*

ബ്രസീൽ ‌
മൊറോക്കോ
ഹെയ്തി
സ്കോട്‌ലൻഡ്

*▪️ഗ്രൂപ്പ് D*

യുഎസ്എ
പാരഗ്വായ്
ഓസ്ട്രേലിയ
യൂറോപ്യൻ പ്ലേ ഓഫ് സി– ജേതാവ്

*▪️ഗ്രൂപ്പ് E*

ജർമനി
ക്യുറസാവോ
ഐവറി കോസ്റ്റ്
ഇക്വഡോർ

*▪️ഗ്രൂപ്പ് F*

നെതർലൻഡ്സ്
ജപ്പാൻ‌
യൂറോപ്യൻ പ്ലേ ഓഫ് ബി – ജേതാവ്
തുനീസിയ

*▪️ഗ്രൂപ്പ് G*

ബൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസീലൻഡ്

*▪️ഗ്രൂപ്പ് H*

സ്പെയിൻ
‌കെയ്പ് വെർഡി
സൗദി അറേബ്യ
യുറഗ്വായ്

*▪️ഗ്രൂപ്പ് I*

ഫ്രാൻസ്
സെനഗൽ
ഫിഫ പ്ലേ ഓഫ് 2– ജേതാവ്
നോർവേ

*▪️ഗ്രൂപ്പ് J*

അർജന്റീന
അൽജീരിയ
ഓസ്ട്രിയ
ജോർദാൻ

*▪️ഗ്രൂപ്പ് K*

പോർച്ചുഗൽ
ഫിഫ പ്ലേ ഓഫ് 1 – ജേതാവ്
ഉസ്ബെക്കിസ്ഥാൻ
കൊളംബിയ‌

▪️ഗ്രൂപ്പ് L

ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പാനമ ‌
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
———————————————
®Perinthalmanna Radio

വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *