
Perinthalmanna Radio
Date: 07-01-2024
പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യ 61-ാം വാർഷിക 59-ാം സനദ്‌ദാന മഹാ സമ്മേളനം ഞായറാഴ്ച സമാപിക്കും. അഞ്ചു ദിവസമായി പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരിയിൽ നടന്ന സമ്മേളനത്തിന്റെ സമാപന സദസ്സിൽ 572 യുവപണ്ഡിതർ സനദ് സ്വീകരിക്കും. 8819 ഫൈസിമാരാണ് ഇതിനകം ജാമിഅയിൽ നിന്നു പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. മാണിയൂർ അഹമ്മദ് മുസ്‌ലിയാർ പ്രാർഥനയ്ക്ക് നേതൃത്വം നൽകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. ശൈഖ് അഹമ്മദ് ജാസിം അബ്ദുൽ വാഹിദ് ഖറാത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രസംഗം നടത്തും. ശൈഖ് സഈദ് മഹ്ഫൂള് ബിൻ സഈദ്, ശൈഖ് ജാബിർ ബിൻ ഹസൻ അൽ ബിശ് രി, ഡോ. അബ്ദുറഹീം ഈദി, ഡോ. സുൽത്താൻ ബിൻ ബഖീത് തുടങ്ങിയവർ പങ്കെടുക്കും. ഉപഹാര സമർപ്പണം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കും. അബ്ബാസലി ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, അബ്ദുസ്സമദ് സമദാനി എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രസംഗിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
