
Perinthalmanna Radio
Date: 07-01-2024
ഉച്ചഭക്ഷണ പദ്ധതിയിൽ നവംബർ, ഡിസംബർ മാസങ്ങളിൽ നൽകേണ്ട പണം മുടങ്ങി. പ്രീ-പ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള 12,200 പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ ബുദ്ധിമുട്ടിലായി. മാസം 37 കോടി രൂപയാണ് വേണ്ടത്.
പദ്ധതിക്ക് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. മുൻപ് അധ്യയനവർഷം ആരംഭത്തിൽ തന്നെ തുക അക്കൗണ്ടിൽ എത്തിയിരുന്നു. 2022 മുതലാണ് താളംതെറ്റിയത്. കഴിഞ്ഞവർഷം മാസങ്ങൾക്കഴിഞ്ഞു പണംകിട്ടാൻ. തുക കൂട്ടണമെന്നും കുടിശ്ശിക ഉടൻ നൽകണമെന്നുമാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ., കെ.പി.പി.എച്ച്.എ. എന്നീ അധ്യാപകസംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഒക്ടോബർവരെയുള്ള ചെലവ് അനുവദിച്ചു. പിന്നീട് വീണ്ടും നിലച്ചു.
പബ്ലിക് ഫിനാൻസ് മാനേജ്മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്.) എന്നപേരിൽ പുതിയ സമ്പ്രദായം വന്നശേഷം കേന്ദ്രത്തിൽനിന്ന് പണം കിട്ടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സംസ്ഥാനം യഥാസമയം കണക്ക് തരുന്നില്ലെന്നു കേന്ദ്രവും.
2016-ൽ നിശ്ചയിച്ച തുകയാണ് ഇപ്പോഴും. പച്ചക്കറി, പലവ്യഞ്ജനം, ഗ്യാസ്, പാൽ, മുട്ട ഇവയ്ക്കായി ഒരുകുട്ടിക്ക് ഒരുദിവസം അനുവദിക്കുന്നത് ആറുമുതൽ എട്ടുരൂപ വരെയാണ്. കേന്ദ്രപദ്ധതിയിൽ പാലും മുട്ടയുമില്ല. ആഴ്ചയിൽ 300 മില്ലിലിറ്റർ പാലും ഒരു മുട്ട/പഴം നൽകാൻ സംസ്ഥാന സർക്കാരാണ് നിർദേശിച്ചത്. എന്നാൽ, ഇതിന് പ്രത്യേകം ഫണ്ട് അനുവദിച്ചില്ല.
500 വിദ്യാർഥികളുള്ള ഒരു സ്കൂളിൽ മാസം 85,000 രൂപയോളം ചെലവാകും. സർക്കാർ കണക്ക് പ്രകാരം 60,000 രൂപമുതൽ 65,000 രൂപവരെയേ ലഭിക്കുകയുള്ളൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
