
Perinthalmanna Radio
Date: 07-01-2026
കേരളത്തിൽ ഇനി ദേശീയപാതാമേൽപ്പാലങ്ങൾ തൂണുകളിൽ പണിയുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലവിലെ ആർഇ വാൾ മാതൃകയ്ക്കുപകരമായാണ് തൂണുകളിൽ മേൽപ്പാലം നിർമിക്കുന്നത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച.
തൂണുകളിലെ മേൽപ്പാലത്തിന് ചെലവ് കൂടുമെങ്കിലും മണ്ണിട്ടുയർത്തി മേൽപ്പാലം നിർമിക്കുന്ന ആർഇ വാൾ രീതി കേരളത്തിലെ ദേശീയപാതാ നിർമാണത്തിൽ ഉപേക്ഷിക്കാൻ ഗതാഗതമന്ത്രാലയവും ദേശീയപാത അതോറിറ്റിയും തീരുമാനിച്ചു. തിരുവനന്തപുരം ഔട്ടർ റിങ്റോഡ് പദ്ധതി അടുത്തമാസം പ്രഖ്യാപിക്കും. റിങ് റോഡിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
