സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചെന്ന് പരാതി

Share to

Perinthalmanna Radio
Date: 07-02-2024

സംസ്ഥാന ബജറ്റിൽ റേഷൻ വ്യാപാരികളെ അവഗണിച്ചെന്ന് പരാതി. റേഷൻ മേഖലയെകുറിച്ച് യാതൊരു പരാമർശവുമില്ല. മറുപടി പ്രസംഗത്തിൽ പരിഗണന നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂർ പറഞ്ഞു.

ജോലി ചെയ്ത കമ്മീഷന് വേണ്ടി വ്യാപാരികൾ കാത്തിരിക്കണം. സുപ്രിം കോടതി വിധി ഉണ്ടായിട്ടും കിറ്റ് നൽകിയ കാലത്തെ കമ്മീഷൻ തുക ബജറ്റിലും വകയിരുത്തിയില്ല. 6 കോടി രൂപ റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുണ്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. വേതന പാക്കേജ് പരിഷ്കാരിക്കാനുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ല. അക്കാര്യത്തെ പറ്റിയും ബജറ്റിൽ പരാമർശമില്ല. ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് റേഷൻ വ്യാപാരികളുടെ സംയുക്ത സംഘടനകളുടെ തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *