നവീകരണം കഴിഞ്ഞതിന് പിന്നാലെ പുലാമന്തോൾ പാലത്തിൻ്റെ ഉദ്ഘാടന ഫലകം കാണാതായി

Share to

Perinthalmanna Radio
Date: 07-02-2024

പെരിന്തൽമണ്ണ: സംസ്ഥാന പാതയിൽ മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലത്തിന്റെ ഉദ്ഘാടന ശിലാഫലകം കാണാതായി. കഴിഞ്ഞ നാല് ആഴ്ചകളിൽ നടന്ന പാലം ഉപരിതല നവീകരണ പ്രവർത്തനത്തിന്റെ മറവിലാണ്, പൊതു മരാമത്ത് മന്ത്രിയായിരുന്ന എം.കെ മുനീർ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തിയ ഫലകം എടുത്ത് മാറ്റിയത്.

ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമിച്ച പഴയ പാലം ഇരുമ്പ് ഗർഡറുകൾ തുരുമ്പിച്ച് തകർന്നതിനെ തുടർന്ന് യു. ഡി. എഫ് ഭരണ കാലത്താണ് പാലം യുദ്ധകാല അടിസ്ഥാനത്തിൽ നിർമിച്ച് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് നേതാവും പാലം സ്ഥിതി ചെയ്യുന്ന പട്ടാമ്പി മണ്ഡലത്തിന്റെ അന്നത്തെ എം.എൽ.എയുമായ സി. പി മുഹമ്മദ്, പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗമായ മങ്കട മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലി എന്നിവരുടെ പേരും ഫലകത്തിൽ ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *