റേഷൻ കടകളിലെ ആട്ട വിതരണം താളം തെറ്റുന്നു

Share to


Perinthalmanna Radio
Date: 07-02-2026

പെരിന്തൽമണ്ണ: നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ നാലു പാക്കറ്റ് ആട്ട നൽകണമെന്ന സർക്കാർ ഉത്തരവ് റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടുതൽ ആട്ട റേഷൻ ഡീലർമാർ സ്റ്റോക്ക് ചെയ്യുന്നതും റേഷൻ ആട്ട വാങ്ങാൻ ആൾ ഇല്ലാത്തതുമാണ് വലയ്ക്കുന്നതെന്നു വ്യാപാരികൾ പറയുന്നു.

ഒരു കിലോ ആട്ടയ്ക്ക് 17 രൂപയാണ് വില. ചുരുങ്ങിയത് നൂറ് ഉപഭോക്താക്കളുള്ള റേഷൻ കട ആണെങ്കിൽ 2 ക്വിന്റൽ ആട്ട സ്റ്റോക്ക് എടുക്കണം. നേരത്തേ ആട്ട സ്റ്റോക്ക് ഉള്ളതിനു പുറമേയാണിത്. മാസം 2 കിലോ അരി ലഭിക്കുന്ന റേഷൻ കാർഡ് ഉടമകളും കുറഞ്ഞ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്ന നീല കാർഡ് ഉടമകളും റേഷൻ കടകളിൽ എല്ലാ മാസവും വരാത്തത് ആട്ട വിൽപനയെ ബാധിക്കും. ‌

അനുവദിക്കുന്ന ആട്ട വീണ്ടും കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കു ബാധ്യതയാകും. വിറ്റുപോകാത്ത ആട്ട സിവിൽ സപ്ലൈസ് കോർപറേഷൻ തിരികെ എടുക്കാറില്ല. ഇതിന്റെ സാമ്പത്തിക നഷ്ടം വ്യാപാരികളുടെ കമ്മിഷനിൽനിന്ന് ഈടാക്കുന്നത് തിരിച്ചടിയാണ്.

3 മാസം കാലാവധിയുള്ള ആട്ട പലപ്പോഴും കടകളിൽ എത്തുന്നത് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ്. റമസാൻ ആരംഭിക്കാനിരിക്കെ, ആട്ടയുടെ ഉപയോഗം കുറയാൻ സാധ്യതയുള്ളതും വ്യാപാരികളെ ആശങ്കയിലാക്കുന്നു. ആട്ടയ്ക്ക് പകരം ഗോതമ്പ് നുറുക്ക്, റവ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇവ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *