അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി തുടങ്ങുന്നു

Share to

Perinthalmanna Radio
Date: 07-02-2026

അങ്ങാടിപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി ആരംഭിക്കുവാൻ 2026-27 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം നടന്നു.

അഗ്നിബാധ, മുങ്ങിമരണം, അപകടമരണം പോലുള്ള സന്ദർഭങ്ങളിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്ക് സഹായം നൽകും. ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കുറുമണ്ണിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മുബീന തസ്നീം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബു താഹിർ തങ്ങൾ, അബ്ദുസ്സലാം ആറങ്ങോടൻ, ചോലയിൽ ഹാജറ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഹാരിസ് കളത്തിൽ, അനിൽ പുലിപ്ര സെക്രട്ടറി സുഹാസ് ലാൽ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *