
Perinthalmanna Radio
Date: 07-03-2024
ആലിപ്പറമ്പ് : മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആലിപ്പറമ്പ് കാളികടവില്‍ പാലത്തിന്റെ അഡീഷണല്‍ ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങള്‍ക്ക് അധിക തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് സർക്കാറിന് കത്ത് നല്‍കി.
4.2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നല്‍കി. 2014ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപ കൊണ്ട് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ പദ്ധതി അപ്രോച്ച് റോഡില്ലാതെ മുടങ്ങിയതാണ്. പിന്നീട് 2021ല്‍ സംസ്ഥാന ബജറ്റില്‍ നൂറു രൂപ ടോക്കണ്‍ വിഹിതം വെച്ചിരുന്നു.
പാലത്തിനായി നാട്ടുകാർ മുറവിളി കൂട്ടിയാണ് പദ്ധതി രണ്ടാം ഘട്ടത്തില്‍ ചലനമുണ്ടാക്കിയത്. അപ്രോച്ച് റോഡിന് ഭൂമി കണ്ടെത്താൻ സർക്കാറോ, മരാമത്ത് വകുപ്പോ വിഹിതം നല്‍കില്ലെന്നതിനാല്‍ ആവശ്യമായ പണം നാട്ടുകാർ കണ്ടെത്തുന്ന പ്രവർത്തനങ്ങളിലാണ്. ആലിപ്പറമ്പ് പഞ്ചായത്ത് പരിധിയില്‍ വരുന്ന 42 സെന്റ് സ്ഥലം ലഭ്യമാക്കാൻ 35 ലക്ഷം രൂപ വേണം. ഇതില്‍ പത്തുലക്ഷം ആലിപ്പറമ്പ് പഞ്ചായത്തും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തും വകയിരുത്തും.
ശേഷിക്കുന്ന 25 ലക്ഷം നാട്ടുകാരില്‍ നിന്ന് സ്വരൂപിക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഏഴു ഉടമകളില്‍ നിന്നായി ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ പ്രാരംഭ പ്രവർത്തനം പൂർത്തിയായെന്നും ആദ്യ വിഹിതം കൈമാറിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അഡീഷണല്‍ ഇൻവെസ്റ്റിഗേഷന് തുക അനുവദിക്കുന്നതോടെ ഭൂമി പരിശോധനയും അളന്ന് അനുയോജ്യമാണെന്ന് ഉറപ്പാക്കലുമടക്കം പണികള്‍ മുന്നോട്ട് നീങ്ങും. പദ്ധതിക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
