അന്താരാഷ്ട്ര വനിതാ ദിനചാരണം സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 07-03-2024

മലപ്പുറം: ജില്ലാ വനിത ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ജാഗ്രതാ സമിതി, വിങ്‌സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലപ്പുറം ഡി.ആർ.ഡി.എ ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനചാരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തന മികവ് കാഴ്ച വെച്ച വനിതകൾക്ക് ഉപഹാരം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിച്ച കുറുപ്പംതൊടി വീട്ടിൽ സി ഉണ്ണി പാർവതി, സാമൂഹ്യ സേവനത്തിൽ മികവ് തെളിയിച്ച ടി.എം ഷാനിയ, ആതുര സേവന രംഗത്ത് പ്രവർത്തിച്ച അനീഷ ജാഫർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. വോട്ടവകാശ ചരിത്രം പറയുന്ന ഇംഗ്ലീഷ് സിനിമയായ ‘സഫ്രജറ്റ്’ ന്റെ പ്രദര്‍ശനവും വേദിയില്‍ നടന്നു. ശിശു വികസന പദ്ധതി ഓഫീസർ വി.എം റിംസി, വിമന്‍ പ്രൊട്ടക്‍ഷന്‍ ഓഫീസർ ടി.എം ശ്രുതി, വി അഞ്ജു തുടങ്ങിയവർ സംസാരിച്ചു. വനിതാ ശിശു വികസന വകുപ്പ് സീനിയർ ക്ലർക്ക് വി.എം സുബൈർ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി.പി സുഭാഷ് നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *