
Perinthalmanna Radio
Date: 07-03-2025
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയുടെ പിൻഭാഗത്തെ മതിൽ തകർന്നു വീഴാൻ കാരണമായ മണ്ണ് നീക്കം ചെയ്യും. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ജില്ല ആശുപത്രിയുടെ പിൻ ഭാഗത്തെ മതിൽ തകർന്നത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും എച്ച്.എം.സി അംഗവുമായ അഡ്വ. എ.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. നജ്മ തബ്ഷിറ, ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. റഊഫ്, എന്നിവർ സന്ദർശിച്ചിരുന്നു. മതിൽ തകർന്നു വീഴാൻ കാരണമായ മണ്ണ് പത്താം തീയതിക്ക് ശേഷം നീക്കിത്തുടങ്ങും. ഇപ്പോൾ മുൻഭാഗത്ത് ദേശീയ പാത അതിരിൽ മതിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്നത് പൂർത്തിയാകുന്ന മുറക്ക് പിൻ ഭാഗത്തും ശക്തമായ കോമ്പൌണ്ട് വാൾ പണിയും. സാമ്പത്തിക ഞെരുക്കം കാരണം മതിലിൻ്റെ പണി ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തകർന്ന മതിലിനോട് ചേർന്നുള്ള വീടുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ദർശനം നടത്തി. പ്രശ്ന പരിഹാരത്തിനായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു. കനത്ത മഴയെ തുടർന്ന് എട്ട് അടിയോളം ഉയരത്തിലുള്ള മതിൽ ഇടവഴിയി ലേക്കും തൊട്ടടുത്ത വീടിൻ്റെ മുറ്റത്തേക്കും പൊളിഞ്ഞു വീഴുകയായിരുന്നു. അർധരാത്രി കഴിഞ്ഞു നടന്ന സംഭവമായതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
