കൊളത്തൂർ പഴയ പോലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടി വാഹനങ്ങൾ മാറ്റുന്നു

Share to


Perinthalmanna Radio
Date: 07-03-2026

കൊളത്തൂർ: പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി കുന്നു കൂടിക്കിടന്നിരുന്ന തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി. പ്രദേശ വാസികളുടെ ദീർഘകാലത്തെ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. മൂർക്കനാട് പഞ്ചായത്തംഗം ഗഫൂർ വാകേരിതൊടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

പഴയ പോലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടി മുതലായും മറ്റും പിടിച്ചിട്ടിരുന്ന വാഹനങ്ങൾ തുരുമ്പിച്ചും കാടുപിടിച്ചും കിടക്കുന്നത് പ്രദേശത്ത് വലിയ ആരോഗ്യ സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരുന്നത്. പത്തു വർഷത്തോളമായി നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.

മുൻ ജില്ലാ കളക്ടർ വി.ആർ വിനോദിന് നൽകിയ നിവേദനത്തിൽ ലേലം ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിയായിരുന്ന ആർ. വിശ്വനാഥിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊണ്ടി വാഹനങ്ങൾ ലേലം വിളിച്ച് നീക്കുന്നത്. ആദ്യ ഘട്ടത്തിൽ 12ന് മുൻപായി മാറ്റുമെന്നുള്ള ഉറപ്പാണ് ലഭിച്ചിട്ടുള്ളതെന്ന് വാർഡ് മെമ്പർ ഗഫൂർ വാകേരിതൊടി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *