റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി

Share to



Perinthalmanna Radio
Date: 07-04-2024

മലപ്പുറം: റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി. ശനിയാഴ്ച രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമാപന പരിപാടികള്‍ തുടങ്ങി. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞയ്ക്കും സമാപനപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി. വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ഉദ്‌ബോധനവും നടന്നു.

മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണ് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെമുതല്‍തന്നെ വിശ്വാസികള്‍ ചെറുസംഘങ്ങളായി നഗറിലെത്തി. പ്രഭാതം മുതല്‍ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയസദസ്സുകളും നടന്നു. ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ തുടങ്ങി. വൈകീട്ട് മെഗാ ഇഫ്താറുണ്ടായി. മഗ്‌രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാൻഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നടന്നു.

ഡോ. അഹ്മദ് അവ്വാദ് ജുമുഅ അല്‍ കുബൈസി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *