പെരിന്തൽമണ്ണ സബ്ട്രഷറിക്ക് മുൻപിൽ പ്രതിഷേധസംഗമം

Share to



Perinthalmanna Radio
Date: 07-04-2024

പെരിന്തൽമണ്ണ: ബില്ലുകൾ പാസാക്കാതെ ലാപ്‌സാക്കിയെന്ന് ആരോപിച്ച് പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിനുള്ള അവസാനഗഡു ലഭ്യമായത് മാർച്ച് 23-ന് അർധരാത്രിയോടെയാണ്. ബില്ലുകൾ പാസാക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കാനോ മുൻഗണനാ ടോക്കൺ നൽകാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല.

ഭിന്നശേഷി സ്‌കോളർഷിപ്പ്, ലൈഫ് ഭവനപദ്ധതി, ക്ഷീരകർഷകർക്കുള്ള സബ്‌സിഡി, നെൽക്കർഷകുള്ള സബ്‌സിഡി തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന ബില്ലുകൾ പാസാക്കിയില്ല. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പളവിതരണവും തടസ്സപ്പെട്ടു. നഷ്ടപ്പെട്ട പദ്ധതി ചെലവുകൾക്കുള്ള പണം വകവെച്ചുനൽകണമെന്നും കൃത്യവിലോപം കാണിച്ച ട്രഷറി ഓഫീസറടക്കുള്ള ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radi
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *