തിരുമാന്ധാംകുന്ന് പൂരം; ഭക്തജനത്തിരക്കേറുന്നു

Share to

Perinthalmanna Radio
Date: 07-04-2025

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരത്തിന് ഇന്ന് അഞ്ചാം നാൾ. ദിവസം തോറും ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു. നാലാം പൂര ദിനമായ ഞായറാഴ്ച അവധി ദിവസമായതിനാൽ രാവിലെയും രാത്രിയും ആറാട്ടെഴുന്നള്ളിപ്പ് കാണുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങായിരുന്നു പ്രധാനം. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, പന്തലക്കോട്ടത്ത് സജി നമ്പൂതിരി എന്നിവർ കാർമികത്വംവഹിച്ചു. ഞായറാഴ്ച രാവിലെ ഏഴാമത്തെയും രാത്രി എട്ടാമത്തെയും ആറാട്ട് നടന്നു. രാവിലെ ശ്രീശൈലം ഓഡിറ്റോറിയത്തിൽ ചെരക്കാപറമ്പ് ശിവദം തിരുവാതിരക്കളി സംഘവും പുളിങ്കാവ് അയ്യപ്പക്ഷേത്രം മാതൃസമിതിയും അവതരിപ്പിച്ച തിരുവാതിരക്കളി, മയൂര ആർട്‌സ് അക്കാദമി പെരിന്തൽമണ്ണ അവതരിപ്പിച്ച നൃത്തം, ഉച്ചയ്ക്ക് ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, നാഗസ്വരം എന്നിവയും നടന്നു. സന്ധ്യക്ക്‌ നടന്ന ജുഗൽബന്ദി സംഗീതാസ്വാദകർക്ക് കുളിർമഴയായി. ഹരി (സന്തൂർ), രഘുനാഥൻ സാവിത്രി (പുല്ലാങ്കുഴൽ), രത്‌നശ്രീ അയ്യർ (തബല), സജിൻലാൽ (മൃദംഗം) എന്നിവർ ചേർന്നാണ്‌ ജുഗൽബന്ദിയൊരുക്കിയത്‌. രാത്രി പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ കൊച്ചി കലന്തിക സ്‌കൂൾ ഓഫ് ഡാൻസിലെ മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടക്കച്ചേരിയും ശ്രദ്ധേയമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *