സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റ്; പ്രതിയുടെ ജാമ്യഹർജി തള്ളി

Share to


Perinthalmanna Radio
Date: 07-04-2026

പെരിന്തൽമണ്ണ ∙ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ശേഷം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമൂഹമാധ്യമ പോസ്റ്റിട്ട കേസിൽ പ്രതിയുടെ ജാമ്യഹർജി പെരിന്തൽമണ്ണ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.

പെരിന്തൽമണ്ണ പൊന്ന്യാകുർശി കണ്ണൻതൊടി വീട്ടിൽ മുഹമ്മദ് റോഷന്റെ (31) ഹർജിയാണ് മജിസ്ട്രേട്ട് കെ.എൻ. ആശ തള്ളിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.നവാബ് ഖാൻ ചൂണ്ടിക്കാട്ടി. തുടരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഈ മാസം പത്തിനു പരിഗണിക്കും. മാർച്ച് 30ന് ആണ് ഇയാൾ പിടിയിലായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *