ബസ് സ്‌റ്റാൻസ് പരിസരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

Share to



Perinthalmanna Radio
Date: 07-05-2024

പെരിന്തൽമണ്ണ: മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡ് പരിസരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വലിയ തോതിൽ പുക ഉയർന്നതോടെ യാത്രക്കാരും ബസ് ജീവനക്കാരും വിവരം അറിയിച്ചതനുസരിച്ച് ഉടൻ തന്നെ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസി. സ്‌റ്റേഷൻ ഓഫിസർ പി.സജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ രാജേഷ്, കിഷോർ, ഫിറോസ്, അനീഷ്, ഹോം ഗാർഡുമാരായ രാമകൃഷ്‌ണൻ, മുരളി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *