സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം

Share to

Perinthalmanna Radio
Date: 07-06-2024

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കും. 14 മുതൽ 22 വരെയാണ് ഓണാവധി. രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെ.

എൽഎസ്എസ്–യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതു കഴിഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *