ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

Share to



Perinthalmanna Radio
Date: 07-06-2025

പെരിന്തൽമണ്ണ: ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹീം നബിയുടെയുടെയും മകന്‍ ഇസ്മാഈല്‍ നബിയുയുടെയും ത്യാഗസ്മരണ പുതുക്കുന്ന ദിനമാണിത്. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍.

രാവിലെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ബലി കര്‍മത്തിലേക്ക് പ്രവേശിക്കും. ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച്‌ ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ തലമുറകളുടെ ഒത്തു ചേരലും പെരുന്നാള്‍ സവിശേഷതയാണ്.

ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്നലെ വിശ്വാസികള്‍ അറഫാ നോമ്പ് എടുത്തു. ഈദുല്‍ അദ്ഹ ശനിയാഴ്ചയാണെന്ന് വിവിധ ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *