
Perinthalmanna Radio
Date: 07-08-2024
പെരിന്തൽമണ്ണ: അനധികൃതമായി രേഖകളില്ലാതെ കൈവശം സൂക്ഷിച്ച 15 ലക്ഷം രൂപയുമായി സ്ത്രീ അറസ്റ്റിൽ. തിരൂർക്കാട് സ്വദേശിനി മാടായി മുംതാസ് ലൈല (50) ആണ് അറസ്‌റ്റിലായത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പട്ടാമ്പി റോഡ് എസ്‌ബിഐ എടിഎമ്മിനു മുൻ വശത്താണ് സംഭവം. ഒരു ബാഗ് നിറയെ പണവുമായി എസ്‌ബിഐ എടിഎമ്മിൽ വന്ന യുവതി സിഡിഎം വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്‌ത്രീക്ക് പണത്തിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകാനായില്ല. ഇവർ അനധികൃത പണമിടപാട് സംഘത്തിലെ കണ്ണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പെരിന്തൽമണ്ണ എസ്‌എച്ച്ഒ സുമേഷ് സുധാകർ അറിയിച്ചു. സിപിഒമാരായ സ്‌മിത, ഗ്രീഷ്‌മ, ജിതിൻ. സജി ബിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
