
Perinthalmanna Radio
Date: 07-08-2024
പെരിന്തൽമണ്ണ ∙ സാധാരണക്കാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പുവരുത്തുന്നതിനുള്ള ഡിജി കേരളം പദ്ധതിക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കം.
കണക്കഞ്ചേരിയിൽ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ പി.ഷാജി നിർവഹിച്ചു. കൗൺസിലർ കെ.അജിത, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, സാക്ഷരതാ പ്രേരക്‌മാരായ ശബരികൂമാരി, ഷീജ എന്നിവർ പ്രസംഗിച്ചു.
യുവജനങ്ങൾ, വിദ്യാർഥികൾ, എൻഎസ്എസ് വൊളന്റിയർമാർ, എൻസിസി– സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കെഡറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.
ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ആരോഗ്യസംബന്ധമായ വിവരങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ തീരുമാനങ്ങൾ, അറിയിപ്പുകൾ, മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ സാധാരണക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണു ചെയ്യുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
