ഓരാടംപാലം വൈലോങ്ങര ബൈപാസ്; നഷ്ട പരിഹാരത്തുക അനുവദിച്ചു

Share to


Perinthalmanna Radio
Date: 07-08-2025

അങ്ങാടിപ്പുറം ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം വൈലോങ്ങര ബൈപാസിന്റെ നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാര ത്തുക അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആർബിഡിസികെ 3,51,84,925 രൂപ മലപ്പുറം സ്പെഷൽ തഹസിൽദാർക്ക്(എൽഎ) കൈമാറി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമുടമകൾക്ക് നോട്ടിസ് നൽകി നടപടി വേഗത്തിലാക്കുമെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.

നേരത്തെ 11/1 വിജ്ഞാപനം പുറപ്പെടിവിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം വിട്ടുനൽകുന്നവരുടെ വിവര ശേഖരണം നടത്തി.

സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവര ശേഖരണവും മറ്റു സർവേ നടപടികളും ആരംഭിച്ചിരുന്നു.

കിഫ്ബി ലാന്റ് അക്വസിഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.

കഴിഞ്ഞ ദിവസം നടപടികൾ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ, കലക്‌ടർ വി.ആർ.വിനോദുമായി കൂടിക്കാഴ്ച നടത്തിയിരുന്നൂ.

സാമൂഹികാഘാത പഠനവും, വിദഗ്‌ധ സമിതി റിപ്പോർട്ടും കലക്‌ടർക്ക് സമർപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും ഭൂവുടമകൾക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

ബൈപാസ് നിർമാണ പ്രവർത്തി ആരംഭിക്കുന്നതിനുള്ള തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *