ചെറിയ വാഹനങ്ങൾക്കായി  ഏഴുകണ്ണി പാലം തുറന്നു

Share to


Perinthalmanna Radio
Date: 07-08-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിൽ വലയുന്ന നാട്ടുകാർക്ക് ചെറിയൊരു ആശ്വാസമായി ഏഴുകണ്ണി പാലം ഇനി മുതൽ ചെറിയ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സഞ്ചാര യോഗ്യമാക്കി. റെയിൽവേയുടെ നിയമ പ്രകാരമുള്ള അളവിൽ ക്രോസ്‌ബാർ സ്ഥാപിച്ച് ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകൾ, ആംബുലൻസ് പോലുള്ള ജീവൻ രക്ഷാ വാഹനങ്ങൾ എന്നിവയ്ക്ക് പാലം വഴി ഗതാഗതം സാധ്യമാക്കി. ചെറിയ വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു. വലിയ കാറുകൾക്കും ചരക്കു വാഹനങ്ങൾക്കും ഈ വഴി സഞ്ചരിക്കാൻ അനുവാദമില്ല. അതിനാൽ പുതിയ ക്രമീകരണത്തിൽ ജാഗ്രതയും സഹകരണവുമാണ് ആവശ്യമാണ്.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *