
Perinthalmanna Radio
Date: 07-10-2024
അങ്ങാടിപ്പുറം : ഇന്നും നാളെയും ഏതാനും തീവണ്ടികളുടെ സമയങ്ങളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന തീവണ്ടികളിലാണ് സമയ ക്രമങ്ങളിൽ മാററം വരുത്തിയിട്ടുള്ളത്.
▪️ഇന്ന് 07-10-2024 (തിങ്കൾ) വൈകീട്ട് 4.10-ന് നിലമ്പൂരിൽ നിന്ന് പാലക്കാട് വരെ പോകുന്ന നിലമ്പൂർ- പാലക്കാട് എക്‌സ്‍പ്രസ് ഷൊർണൂരിൽ സർവീസ് അവസാനിപ്പിക്കും.
▪️നാളെ 08-10-2024 (ചൊവ്വ) രാവിലെ 5.55-ന് പാലക്കാട്ട് നിന്ന് നിലമ്പൂർ വരെ പോകുന്ന 06471 നമ്പർ പാലക്കാട്- നിലമ്പൂർ എക്‌സ്‍പ്രസ് ഷൊർണൂരിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക.
▪️നാളെ 08-10-2024 (ചൊവ്വ) രാവിലെ 8.20-ന് ഷൊർണൂരിൽ നിന്ന് കോയമ്പത്തൂർ വരെ പോകുന്ന 06458 നമ്പർ ഷൊർണൂർ- കോയമ്പത്തൂർ പാസഞ്ചർ പൂർണമായും റദ്ദാക്കിയിരിക്കുന്നു.
▪️നാളെ 08-10-2024 (ചൊവ്വ) വൈകീട്ട് 4.30-ന് കോയമ്പത്തൂരിൽ നിന്ന് ഷൊർണൂർ വരെ പോകുന്ന 06459 നമ്പർ കോയമ്പത്തൂർ- ഷൊർണൂർ പാസഞ്ചറും പൂർണമായും റദ്ദാക്കിയിരിക്കുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
