പെരിന്തൽമണ്ണ ഗേൾസ് സ്കൂളിൽ കിഫ്‌ബി കെട്ടിടം ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 07-10-2024

പെരിന്തൽമണ്ണ: സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വലായി  ഉദ്ഘാടനം നിർവഹിച്ചു. 3 കോടി 90 ലക്ഷം രൂപ ചിലവഴിച്ച് 19 ക്ലാസ്സ്‌ മുറികളോട് കൂടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ
ശിലാഫലകം നഗരസഭ ചെയർമാൻ പി ഷാജി അനാച്ഛാദനം ചെയ്തു.

ചടങ്ങിൽ MLA നജീബ് കാന്തപുരം വെർച്വലായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു . പ്രിൻസിപ്പാൾ ലത. സി. എം റിപ്പോർട്ടും ഡി. ഡി. ഇ  കെ.പി. രമേശ്‌ കുമാർ പദ്ധതി വിശദീകരണവും നടത്തി.

നഗരസഭാ വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർ ഹുസൈന നാസർ എന്നിവർ സംസാരിച്ചു. ആർ. ഡി. ഡി  ഡോ. അനിൽ. പി. എം,എ. ഡി ലിസി. ടി. സി, ഡി. ഇ. ഒ. ഗീതാകുമാരി. കെ, എ. ഇ. ഒ കെ. ടി. കുഞ്ഞിമൊയ്തു, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ബി. പി. സി സുനിൽകുമാർ. എം. പി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇ. രാജേഷ്, എം. എം. സക്കീർ ഹുസൈൻ, എ. കെ. നാസർ, പ്രിൻസിപ്പാൾ രാജീവ്‌ ബോസ്. എം. പി, എസ്. എം. സി വൈസ് ചെയർമാൻ പ്രജിത. കെ, എം. പി. ടി. എ പ്രസിഡന്റ് ആബിദ. സി എന്നിവർ ആശംസകളറിയിച്ചു. പി. ടി. എ പ്രസിഡന്റ് കിനാതിയിൽ സാലിഹ് സ്വാഗതവും ഹെഡ്മിസ്ട്രെസ് കുൻസു. ടി. കെ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *