മണ്ണാർമല പള്ളിപ്പടിയിൽ വീണ്ടും പുലിഭീതി

Share to

Perinthalmanna Radio
Date: 07-11-2024

മണ്ണാർമല ∙ ഇടവേളയ്ക്കുശേഷം മണ്ണാർമല പള്ളിപ്പടിയിൽ വീണ്ടും പുലിഭീതി. പെരിന്തൽമണ്ണ – മാട് റോഡ് ഭാഗത്ത് കഴിഞ്ഞദിവസം രാത്രി ബൈക്ക് യാത്രക്കാരനാണ് പുലിയെ കണ്ടത്. തന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടന്ന് പുലി പൊന്തക്കാട്ടിലേക്ക് പോയതായി യാത്രിക ൻ പറഞ്ഞു.

നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള വീട്ടിൽ സ് ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചു. പുലിയെ പോലുള്ള ജീവി റോഡ് മുറിച്ചു കടന്നുപോകുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .

വനം വകുപ്പിനെ വിവരമറിയിച്ചതായി പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ പറഞ്ഞു. പലതവണ ഇതേ ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായതിനെ ത്തുടർന്ന് വനം വകുപ്പ് പുലിക്കെണി സ്ഥാപിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *