
Perinthalmanna Radio
Date: 07-11-2025
മലപ്പുറം: സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ പൊതുപരീക്ഷ നാളെ (നവംബര്‍ എട്ട്) മുതല്‍ 18 വരെ നടക്കും. പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി പരീക്ഷയ്ക്കെത്തണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയില്‍ നിന്നും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 1430 പഠിതാക്കളില്‍ 391 പേര്‍ പുരുഷന്മാരും 1039 പേര്‍ സ്ത്രീകളുമാണ്. 18-ാം ബാച്ചിലെ പഠിതാക്കളും മുന്‍വര്‍ഷങ്ങളില്‍ പരാജയപ്പെട്ടവരും പങ്കെടുക്കും. ദമ്പതികള്‍, കുടുംബാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
