
Perinthalmanna Radio
Date: 07-12-2024
പെരിന്തൽമണ്ണ: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ നടപ്പിലാക്കുന്ന ബ്യൂട്ടി സ്പോട്ട് പദ്ധതി പുരോഗമിക്കുന്നു. കോടതിപ്പടിയിലെ ചെറുകാട് കോർണറിൽ നിർമിച്ച ചെറുകാട് സ്മാരക ബ്യൂട്ടിസ്പോട്ട് സബ് കലക്ടർ അപൂർവ ത്രിപാഠി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു.
എഴുത്തുകാരനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതൃത്വവുമായിരുന്ന ചെറുകാടിന്റെ നാമത്തിലുള്ള ബ്യൂട്ടിസ്പോട്ട് ചിത്ര-ശിൽപകലകളുടെ സമന്വയത്തിൽ കഥകളി ചിത്രവും ചെറുകാടിന്റെ ആത്മകഥയും പുസ്തകങ്ങളും ആലേഖനം ചെയ്തും ആകർഷകമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വൃക്ഷത്തെ ബാധിക്കാത്ത തരത്തിൽ ആർട്ടിസ്റ്റ് ശ്രീകൃഷ്ണന്റെ കരവിരുതിലാണ് മറ്റൊരു കലാസൃഷ്ടി കൂടി ബ്യൂട്ടിസ്പോട്ടിന്റെ ഭാഗമാകുന്നത്.അമൃതം ആയുർവേദ ക്ലിനിക്കും ഒയിസ്ക ഇന്റർനാഷനൽ പെരിന്തൽമണ്ണ ചാപ്റ്ററും നഗരസഭയുമായി സഹകരിച്ചാണ് ബ്യൂട്ടിസ്പോട്ട് ഒരുക്കിയിട്ടുള്ളത്. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, കെ.ഉണ്ണിക്കൃഷ്ണൻ, ഷാൻസി, നെച്ചിയിൽ മൻസൂർ, കൗൺസിലർമാരായ എൻ.അജിത, പി.സീനത്ത്, സാറ സലീം, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, ഡീനു, വൈസ് ചെയർപഴ്സൻ എ.നസീറ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
