അങ്ങാടിപ്പുറം – ഫറോക്ക് റെയിൽ പാത വീണ്ടും ചർച്ചയാവുന്നു

Share to

Perinthalmanna Radio
Date: 08-01-2024

പെരിന്തൽമണ്ണ: അര ലക്ഷത്തിൽ കൂടുതൽ ജന സംഖ്യയുള്ള നഗരങ്ങളിലേക്ക് റെയിൽ ഗതാഗതം ഉറപ്പ് വരുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ പുതിയ നിർദ്ദേശത്തോടെ അങ്ങാടിപ്പുറം – ഫറോക്ക് റെയിൽ പാത വിണ്ടും ചർച്ചയാവുന്നു. കേന്ദ്ര നിർദ്ദേശം നടപ്പിലായാൽ ജില്ലയിലെ മലപ്പുറം നഗരസഭ (1,01,386 – ജനസംഖ്യ) മഞ്ചേരി ( 97,102 ജനസംഖ്യ) എന്നിവിടങ്ങളിലേക്ക് റെയിൽ ഗതാഗതം എത്തും. നിലവിൽ റെയിൽവേ സ്റ്റേഷനോ, റെയിൽ പാതയോ അഞ്ച് കിലോമിറ്ററിൽ കൂടുതൽ ദുരമുള്ള നഗരങ്ങളിലേക്കാണ്. ഈ സൗകര്യം ഏർപ്പെടുത്തുക. 2024-25 വർഷത്തിന് ഉള്ളിൽ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി എന്ന പേരിലാണ് ഇത് നടപ്പാക്കാൻ ലക്ഷ്യം വെക്കുന്നത്.

പ്രധാനമന്ത്രി ഗതി ശക്തി പദ്ധതി യാഥാർത്യമായാൽ മലപ്പുറം ജില്ലാ ആസ്ഥനവും, ഏറനാടിന്റെ കേന്ദ്രമായ മഞ്ചേരിയും ഭാവിയിൽ റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കും. അതോടൊപ്പം ഏഴര പതിറ്റാണ്ടായി മുറ വിളി നടത്തുന്ന അങ്ങാടിപ്പുറം- ഫറോക്ക് റെയിൽ പാതക്ക് സാധ്യതയും വർധിക്കും.

അങ്ങാടിപ്പുറം- ഫറോക്ക് റെയിൽ പാതക്ക് വേണ്ടി ജില്ല പിറവി എടുക്കും മുമ്പ് 1950 ൽ സി.എച്ച് മുഹമ്മദ് കോയയും, സീതി സാഹിബും അടക്കമുള്ളവർ ആവശ്യപ്പെട്ട് തുടങ്ങിയതാണ്. അങ്ങാടിപ്പുറം – മലപ്പുറം- കൊണ്ടോട്ടി – ഫറോക്ക് പാത വേണം എന്നതായിരുന്നു തുടക്കം മുതലേ ഉള്ള ആവശ്യം. 1990ൽ സുലൈമാൻ സേട്ട് ലോക സഭയിൽ ആവശ്യം ഉന്നയിച്ച് തുടങ്ങിയത് 2004 സംസ്ഥാന സർക്കാർ ഇതേ പാതക്കായി കേന്ദ്രത്തിന് കത്തും നൽകിയതാണ്. ടി.കെ ഹംസ എം.പി ആ യിരുന്നപ്പോൾ 2008-09ൽ കോഴിക്കോട് – അങ്ങാടിപ്പുറം പാത സർവേക്ക് ബജറ്റിൽ തുക വകയിരുത്തിയതാണ്.

പിറ്റേ വർഷം സർവേ പൂർത്തിയാക്കുകയും ചെയ്തു. അങ്ങാടിപ്പുറം – മലപ്പുറം, കൊണ്ടോട്ടി, കുരിപ്പൂർ, ഫറോക്ക് പാത വന്നാൽ സാമ്പത്തിക നേട്ടമെന്ന് റിപ്പോർട്ട് റെയിൽവേ ആസൂത്രണ സമിതിയുടെ അനുമതിക്കായി സമർപ്പിച്ചിരുന്നതാണ്. 2009ൽ ഇന്ത്യൻ റെയിൽവേ വിഷൻ ഡോക്യുമെന്റിൽ അങ്ങാടിപ്പുറം – ഫറോക്ക് പാത സോഷ്യൽ ഡിസയറമ്പിൾ ലൈൻ (എസ്.ഡി.എൽ) എന്ന പട്ടികയിൽ പെടുത്തുകയും 2020ൽ പുർത്തിയാക്കാൻ ലക്ഷ്യം വെച്ചതും ആണെങ്കിലും ഒന്നും നടന്നില്ല.

പാതക്ക് 55 കിലോമീറ്റർ ദൈർഘ്യമാണ് 2009ലെ സർവേയിൽ ചൂണ്ടി ക്കാട്ടിയത്. 2010 -ൽ റെയിൽവേ സഹ മന്ത്രിയായിരുന്ന ഇ അഹമദിന്റെ ഇടപെടലിനെ തുടർന്ന് നിലമ്പൂർ നഞ്ചൻകോട് പാതക്ക് ഒപ്പം അങ്ങാടിപ്പുറം – ഫറോക്ക് പാതക്കും പ്ലാനിങ്ങ് കമ്മീഷൻ അംഗീകാരം ലഭിക്കുകയുണ്ടായി. 2011 – 12ൽ എ വിജയ രാഘവൻ എം.പിയുടെ ശ്രമഫലമായി വീണ്ടും അങ്ങാടിപ്പുറം – ഫറോക്ക് പാതക്കായി സർവേ അനുമതി നേടാൻ കഴിഞ്ഞു. ഇതിന്റെ പ്രാഥമിക സർവേയിൽ അങ്ങാടിപ്പുറം – ഫറോക്ക് പാത പ്രായോഗികമല്ല എന്നതായിരുന്നു റിപ്പോർട്ട്. പാത കടന്ന് പോകുന്ന പ്രദേശത്തെ ഉയർന്ന ജന സാന്ദ്രതയായിരുന്നു ഇതിന് പറഞ്ഞ കാരണം.

പാതക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ വൻ തോതിൽ കുടി ഒഴിപ്പിക്കേണ്ടി വരുമെന്നായിരുന്നു പ്രാഥമിക സർവേ റിപ്പോർട്ട്. അതോടെ അങ്ങാടിപ്പുറം – ഫറോക്ക് പാത എന്ന സ്വപ്നത്തിന് നിറം കെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *