
Perinthalmanna Radio
Date: 08-01-2024
മങ്കട: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ നെൽക്കൃഷി വ്യാപകമായി നശിച്ചു. കൊയ്തിട്ട നെല്ല് ചെളിയിൽപൂണ്ടും വിളഞ്ഞു പാകമാകാറായ നെല്ല് ഒടിഞ്ഞുവീണുമാണ് നാശനഷ്ടമുണ്ടായത്.
മങ്കട, മക്കരപ്പറമ്പ്, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കുറുവ പഞ്ചായത്തുകളിൽ നാശമുണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ വിളഞ്ഞു പാകമാകാറായ വയലിൽ വെള്ളം പൊങ്ങിയത് യന്ത്രക്കൊയ്‌ത്തിനും തടസ്സമായി.
മങ്കട കടന്നമണ്ണയിൽ വയലിൽ കൊയ്തിട്ട പറശ്ശീരി ദാമോദരന്റെ നെല്ല് വയലിൽ വെള്ളംപൊങ്ങി ചെളിയിലായി. കടന്നമണ്ണ പാറപ്പുറം പാടശേഖരത്തിൽ നിരവധി കർഷകരുടെ വിളവെടുക്കാറായ നെല്ല് ഒടിഞ്ഞുവീണതായി പാറപ്പുറം പാടശേഖരസമിതി കൺവീനർ പൂവ്വത്ത് സദാനന്ദൻ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
