
Perinthalmanna Radio
Date: 08-01-2025
മേലാറ്റൂർ: സംസ്ഥാന പാതയിൽ പാടേ ശോച്യാവസ്ഥയിലായ മേലാറ്റൂർ – ഒലിപ്പുഴ ഭാഗം ഉടൻ നവീകരണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി മേലാറ്റൂർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും വ്യാപാരികളും സമരത്തിൽ പങ്കെടുത്തു.
പ്രധാനപ്പെട്ട 3 റോഡുകളും അരമണിക്കൂർ സ്തംഭിച്ചു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കുറ്റക്കാരായ കരാറുകാരും കെഎസ്ടിപിയും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്നും പ്രവൃത്തി ഉടൻ തീർക്കണമെന്നും അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉപരോധം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.മുഹമ്മദ് ഇഖ്ബാൽ ആധ്യക്ഷ്യം വഹിച്ചു.
ജനകീയ സമരസമിതി ചെയർമാൻ വി.ഇ.ശശീധരൻ, കൺവീനർ പി. മുജീബ്റഹ്മാൻ ,കോഡിനേറ്റർ കെ.മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കമലം, യു.ടി.മുൻഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബീന, വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂണിറ്റ് പ്രസിഡന്റ് സി.ടി.മമ്മദ്, ജനകീയ സമരസമിതി ഭാരവാഹികളായ കെ.പി.ഉമ്മർ, എ. അജിത് പ്രസാദ്, പി.ഉമ്മർ, കെ.സജീഷ് മാരാർ, പി.സി.ജയരാജ്, പി.രാമചന്ദ്രൻ, അബ്ദുൽകരീം, കെ.ടി.സജീവ് കുമാർ, ഒ.അഷറഫ്, പി.ജലാലുദ്ദീൻ, ടി.ജയൻ എന്നിവർ പ്രസംഗിച്ചു.
സംഭവത്തിൽ റോഡ് ഉപരോധിച്ച ജനപ്രതിനിധികളെയും ജനകീയസമിതി ഭാരവാഹികളെയും ചേർത്തു കണ്ടാലറിയുന്ന 300 ഓളം പേർക്കെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു.
ഉപരോധസമരം ഫലം കാണുന്നു
അടുത്ത തിങ്കളാഴ് ചയ്ക്കകം മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ റോഡ് ഗതാഗത യോഗ്യമാക്കുമെന്നും ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്നും പൊലീസ് സ്‌റ്റേഷനിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
മേലാറ്റൂർ പൊലീസ് സ് റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ കരാർ ഏറ്റെടുത്ത ആന്ധ്രാപ്രദേശിലെ കമ്പനി പ്രോജക് ട് മാനേജറുമായി ജനകീയ സമിതി നടത്തിയ ചർച്ചയിലാണ് തീരുമാനം.
റെയിൽവേ ഗേറ്റി ന്റെ ഇരുപുറവുമായി 450 മീറ്റർ അറ്റകുറ്റപ്പണിയും ഒലിപ്പുഴ വരെ ഒരു ലെയർ ടാറിങ് നടത്താനുമാണ് തീരുമാനം. കരാർ കമ്പനി ഉറപ്പ് നൽകിയതോടെയാണ് ജനകീയസമിതി ഉപരോധം അവസാനിപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
