
Perinthalmanna Radio
Date: 08-01-2026
പെരിന്തൽമണ്ണ: കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിൽ നടപ്പാക്കിയ ട്രാഫിക് സിഗ്നൽ സംവിധാനം അശാസ്ത്രീയമെന്ന് ബസ് തൊഴിലാളികൾ. കൃത്യമായ പഠനം നടത്താതെ സിഗ്നൽ സ്ഥാപിച്ചതു വഴി ഗതാഗതക്കുരുക്ക് രൂക്ഷമായതായാണ് ആക്ഷേപം.
ഇതുമൂലം സമയ ബന്ധിതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ട്രിപ്പ് വരെ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതുവഴി ഉടമസ്ഥർക്കും തൊഴിലാളികൾക്കും സാമ്പത്തിക നഷ്ടവുമുണ്ട്. പ്രശ്ന പരിഹാരത്തിന് നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി മുന്നറിയിപ്പു നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
