
Perinthalmanna Radio
Date: 08-02-2024
പെരിന്തൽമണ്ണ : വനിതകളുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ കാദറലി ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് 15, 16 തീയതികളിൽ നടക്കും. പെരിന്തൽമണ്ണ കാദറലി സ്പോർട്‌സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിദേശത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സെവൻസ് ഫുട്‌ബോൾ താരങ്ങളെയടക്കം പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ എൻ.ആർ.ഐ. ഫോറത്തിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്. ജിദ്ദ ഖാലിദ് ബിൻ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് നടത്തുന്ന ടൂർണമെന്റിലെ വിജയികൾക്ക് അയ്യായിരം റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം റിയാലും ട്രോഫിയുമാണ് സമ്മാനം. നോക്കൗട്ട് ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ 16-ന് നടക്കും.
കഴിഞ്ഞ വർഷം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായിൽ കാദറലി ട്രോഫി ടൂർണമെന്റ് നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് വാങ്ങി. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗ ബാധിതർക്ക് സഹായമെത്തിക്കുന്നതിനായാണ് ഈ ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, അസീസ് മണ്ണേങ്ങൽ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
