
Perinthalmanna Radio
Date: 08-02-2026
പെരിന്തൽമണ്ണ: ചെറുപുഴയിലേക്ക് വൻതോതിൽ മാലിന്യങ്ങൾ ഒഴുകുന്നു. പുഴ സംരക്ഷണത്തിനായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും, അങ്ങാടിപ്പുറം പഞ്ചായത്തും സംയുക്തമായി നടപടികൾ സ്വീകരിച്ച് വരുമ്പോഴാണ് പെരിന്തൽമണ്ണ നഗരസഭയുടെ മൂക്കിന് താഴെയുള്ള ചെറുപുഴ മലിനമാകുന്നത് അധികൃതർ കാണാത്ത ഭാവം നടിക്കുന്നത്. പലസ്ഥലത്തു നിന്നും കറുത്ത മലിനജലം നേരിട്ട് ചെറുപുഴയിലേക്ക് ഒഴുക്കുകയാണ്. നഗരസഭ ബൈപാസ് റോഡിലെ കൾവർട്ടിലൂടെ മലിനജലം ചെറുപുഴയിലേക്ക് തുറന്നു വിടുകയാണ്.
പെരിന്തൽമണ്ണ തഹസിൽദാറുടെ നേതൃത്വത്തിൽ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, അങ്ങാടിപ്പുറം പഞ്ചായത്ത് അധികാരികൾ എന്നിവരെ ഉൾപ്പെടുത്തി ചെറുപുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കാൻ നടപടികൾക്ക് തുടക്കം കുറിച്ചതാണ്. എന്നാൽ ക്രിയാത്മകമായ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
