
Perinthalmanna Radio
Date: 08-03-2024
പൊതു ഇടം എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന് ഓർമപ്പെടുത്തി സ്ത്രീകളുടെ രാത്രി നടത്തം. വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രി നടത്തം ജില്ലാ കളക്ടർ വി ആർ വിനോദ് ഫ്ളാഗ്ഓഫ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു. ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും തുടങ്ങി കെ എസ്ആർടിസി ബസ് സ്റ്റാൻഡ് വരെയായിരുന്നു നടത്തം. സ്ത്രീധനത്തിനെതിരെ ദീപം തെളിയിച്ച് വനിതകൾ പ്രതിജ്ഞയെടുത്തു. വനിതാ സംരക്ഷണ ഓഫീസർ ടി എം ശ്രുതി, സി ഡി പി ഒ ആതിര എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
