കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനം തുടങ്ങി

Share to

Perinthalmanna Radio
Date: 08-03-2024

പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. ആക്കപ്പറമ്പിലുള്ള ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് താത്കാലികമായി ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
ആക്കപ്പറമ്പിൽ നടന്ന പരിപാടിയിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഡിെസ്പൻസറി തുറന്നു കൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു വടക്കേകോട്ട, എൻ.കെ. ബഷീർ, അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, പി.കെ. അബ്ദുസലാം, പഞ്ചായത്ത് സെക്രട്ടറി എസ്. രാജേഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അമീർ വാലശ്ശേരി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കെ. ബാലസുബ്രഹ്മണ്യൻ, ഗഫൂർ പട്ടിക്കാട്, പി.കെ. മൂസക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *