ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ; നോവായി ആയിഷയുടെ ലേഖനം

Share to

Perinthalmanna Radio
Date: 08-03-2025

പെരിന്തൽമണ്ണ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച വലമ്പൂർ മേലെ പൂപ്പലത്തെ ആയിഷ രഹന മികച്ച പരിശീലകയായിരുന്നു. ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ (ജെസിഐ) പരിശീലകയെന്ന നിലയിൽ സോൺ ഓഫിസറായും പെരിന്തൽമണ്ണ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു. മികച്ച സംഘാടകയായിരുന്നു ആയിഷ രഹന. ഭർത്താവ് ആഷിർ റഹ്മാൻ ആണ് പെരിന്തൽമണ്ണ ചാപ്റ്ററിന്റെ പ്രസിഡന്റ്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ജനുവരിയിൽ പുറത്തിറക്കിയ സുവനീറിൽ അവരെഴുതിയ ലേഖനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ലേഖനത്തിന്റെ തലക്കെട്ട് ‘ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ’ എന്നായിരുന്നു. ഇന്നലെ അവരുടെ ചോദ്യത്തിന് ഉത്തരമായി. ഒരു നാടു മുഴുവൻ അവരെയോർത്തു കരഞ്ഞു. ഒരു തവണയെങ്കിലും അവരുമായി അടുത്തിടപഴകിയവരെല്ലാം കരഞ്ഞു. അവരുടെ മക്കളായ 10 വയസ്സുകാരൻ മൽഹ ഫെമിന്റെയും 5 വയസ്സുകാരൻ മിഷാലിന്റെയും വേദന നാടിന്റെ നൊമ്പരമായി.

ആ ലേഖനം അവർ അവസാനിപ്പിക്കുന്നത് ഇങ്ങനെ: നമ്മൾ മരിക്കുമ്പോൾ ഉള്ളുതുറന്ന് കരയാനും വേർപാട് തോന്നാനും ചില സൗഹൃദങ്ങളും ബന്ധങ്ങളും സൃഷ്ടിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ നേട്ടമാണ്. അത്തരത്തിൽ എത്ര പേരിൽ നമ്മൾ സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര പേരുടെ ഹൃദയങ്ങളിൽ നമ്മൾ ജീവിക്കുന്നുണ്ട്? ഒന്നു ചോദിച്ചോട്ടെ ഞാൻ മരിച്ചാൽ നിങ്ങൾ കരയു മോ..?
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *