ടി20 ലോകകിരീടം ആർക്ക്? ഇന്ത്യ- ന്യൂസീലൻഡ് ഫൈനൽ ഇന്ന്

Share to


Perinthalmanna Radio
Date: 08-03-2026

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. എന്നാൽ ഒരു മികച്ച ആറാം ബൗളറുടെ കുറവ് ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. മറുഭാഗത്ത് മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസീലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കിവീസ് നിരയിൽ ഫിൻ അലൻ, രചിൻ രവീന്ദ്ര എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസീലൻഡിനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല എന്നത് ഈ പോരാട്ടത്തിന് കൂടുതൽ വീറും വാശിയും നൽകുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഇതേ മൈതാനത്ത് ഒരു മധുരപ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സഹതാരങ്ങൾക്ക് ഇത്. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ മികച്ച റണ്ണൊഴുക്കുള്ള പിച്ചാണ് പ്രതീക്ഷിക്കുന്നത്. പേസർമാരേയും സ്പിന്നർമാരേയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ്.

രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളിൽനിന്ന് 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ്: 201.73. ന്യൂസീലൻഡിന്റെ ഫിൻ അലൻ എട്ട് മത്സരങ്ങളിൽിന്ന് 289 റൺസോടെ മുന്നിലുണ്ട്. ജസ്പ്രീത് ബുംറ ഏഴ് മത്സരങ്ങളിൽനിന്ന് പത്തുവിക്കറ്റുകളും കിവീസിന്റെ രചിൻ രവീന്ദ്ര ഒൻപത് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകളുമായി ബൗളർമാരിൽ മുന്നിൽ നിൽക്കുന്നു. 1.32 ലക്ഷം പേർക്ക് ഇരിക്കാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. ഇവിടെ നടന്ന 17 ടി20 മത്സരങ്ങളിൽ 11 എണ്ണത്തിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ഈ പിച്ചിലെ ശരാശരി സ്‌കോർ 174 ആണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *